2016-ലെ ഈജിപ്റ്റ് എയർ വിമാനപകടത്തിനു കാരണം പൈലറ്റ് വലിച്ചിരുന്ന സിഗരറ്റ് : ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

0
61

കെയ്റോ: 2016-ലെ ഈജിപ്റ്റ് എയർ വിമാനപകടത്തിന്റെ കാരണം വെളിവാക്കുന്ന റിപ്പോർട്ട് പുറത്ത്. കോക്പിറ്റിൽ, പൈലറ്റ് വലിച്ചിരുന്ന സിഗരറ്റിൽ നിന്നുണ്ടായ അഗ്നിബാധയാണ് വിമാനാപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അപകടത്തിൽ, 56 യാത്രക്കാരും 10 വിമാന ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

2019 മെയ് 16നാണ് ലോകത്തെ ഞെട്ടിച്ച ഈജിപ്റ്റ് എയർ വിമാനപകടമുണ്ടാവുന്നത്. ഫ്രാൻസിലെ പാരിസ് ഡി ഗള്ളി എയർപോർട്ടിൽ നിന്നും ഈജിപ്റ്റിലെ കെയ്റോ പറന്നുയർന്ന എം.എസ് 804 ഈജിപ്റ്റ് എയർ വിമാനം, പ്രാദേശിക സമയം 02:33 ഓടെ മെഡിറ്റെറേനിയൻ കടലിൽ തകർന്നു വീഴുകയായിരുന്നു. ഗ്രീക്ക് ദ്വീപിനും ഉത്തര ഈജിപ്റ്റിനും മദ്ധ്യേയുള്ള കടലിലായിരുന്നു അപകടം നടന്നത്.

അപകടത്തെത്തുടർന്ന്, ഫ്രാൻസിന്റെ അന്വേഷണ സമിതിയായ ബ്യൂറോ ഓഫ് എൻക്വയറി നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്കു ശേഷം അപകടത്തിന്റെ കാരണം കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റായിരുന്ന മൊഹമ്മദ്‌ സൈദ് ഷൗക്കൈർ വലിച്ചിരുന്ന സിഗരറ്റിൽ നിന്നും കോക്ക്പിറ്റിൽ തീപടർന്നുവെന്നും, പിന്നീടുണ്ടായ സ്ഫോടനത്തിലാണ് വിമാനം തകർന്നു വീണതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.