1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജിഎസ്ടി ഡയറക്ടറേറ്റ് നോട്ടീസ്

0
49

തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടിസ്. 2015-17 വർഷ കാലയളവിലെ പ്രതിഫലത്തിനുള്ള 1.87 കോടിയുടെ നികുതി അടച്ചില്ലെന്നു കാണിച്ചാണ് ഇദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുള്ളത്. നികുതി അടയ്ക്കാനായി നിരവധി സമൻസുകൾ അയച്ചിരുന്നുവെങ്കിലും അതിനൊന്നും ഇളയരാജ മറുപടിയും നൽകിയിരുന്നില്ല.
ഇപ്പോൾ ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്റടലിജൻസിന്റേ്താണ് വീണ്ടും നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു. മാർച്ച് 10ന് മുമ്പ് നികുതി അടച്ചതിന്റെ് രേഖകൾ ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ സമയപരിധി പിന്നീട് മാർച്ച് 28ലേക്ക് നീട്ടി. എന്നാൽ ഈ നോട്ടീസുകളിൽ പ്രതികരിയ്ക്കാതിരുന്നതിനാലാണ് ഇപ്പോൾ വീണ്ടും നോട്ടിസ് അയക്കാൻ കാരണം.
കഴിഞ്ഞ വാരത്തിൽ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘റിഫോമേഴ്‌സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്റഷൻ’ എന്ന പുസ്തകത്തിൽ അവതാരിക എഴുതിയത് അദ്ദേഹമായിരുന്നു . ജിഎസ്ടി വകുപ്പിന്റെ് നികുതി വെട്ടിപ്പ് നടപടികളിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ആരോപണം ഉയർന്നിരുന്നു.