Sign in
  • Home
  • News
    • Kerala
    • India
    • World
    • Pravasi
    • Politics
    • Explainer
  • Sports
  • Entertainment
  • Technology
  • Business
  • Videos
  • Science
  • Life Style
  • Health
  • Travel
Sign in
Welcome!Log into your account
Forgot your password?
Password recovery
Recover your password
Search
Logo
Friday
6 June 2025
25.8 C
Kerala
Logo
Facebook
Instagram
Telegram
Twitter
WhatsApp
  • Home
  • News
    • Kerala
    • India
    • World
    • Pravasi
    • Politics
    • Explainer
  • Sports
  • Entertainment
  • Technology
  • Business
  • Videos
  • Science
  • Life Style
  • Health
  • Travel
Home World ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ...
  • World

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

By
News Desk
-
April 26, 2022
0
127
Facebook
Twitter
WhatsApp
Telegram

    ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

    ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ’- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവർക്കും ആധികാരികത നൽകുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ട്വിറ്ററിന് അന്തമായ സാധ്യതകളുണ്ട്. അത് അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് മസ്ക്. ഇദ്ദേഹം സ്വന്തം നിലയ്ക്കാണ് ട്വിറ്റർ വാങ്ങാൻ ശ്രമിക്കുന്നത്. ഈ ഡീലിൽ ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. മസ്ക് ട്വിറ്റർ സ്വന്തമാക്കുമോ എന്ന ആകാംക്ഷയിൽ അന്തിമ ചർച്ചകളിൽ ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകം. അതേസമയം വാർത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയർന്നു. 51.15 ഡോളറിലാണ് ന്യൂയോർക്ക് ഓഹരി വിപണിയിൽ ട്വിറ്റർ ഓഹരികളുടെ വിപണനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോൺ മസ്കിന്റെ വാദം. തന്നെ ഏറ്റവും നിശിതമായി വിമർശിക്കുന്നവർ വരെ ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇലോൺ മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

    • TAGS
    • the-popular-social-media-platform-twitter-is-now-owned-by-elon-musk
    • world
    Facebook
    Twitter
    WhatsApp
    Telegram
      Previous article‘മാസ്ക് മാറ്റാറായില്ല, കേരളത്തിൽ കൊവിഡ് വർധനയില്ല, കൂടിയാൽ ബുള്ളറ്റിൻ’, ആരോഗ്യമന്ത്രി
      Next articleവിമാനത്തിൽ കേരളത്തിലേക്ക്, പണി പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; കൊച്ചിയിൽ മുന്നംഗ ഉത്തരാഖണ്ഡ് സംഘം പിടിയില്‍
      News Desk

      Entertainments

      രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിണം; കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കത്ത്

      March 10, 2025

      മമ്മൂട്ടി ചിത്രം ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

      February 19, 2025

      മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ സിനിമ വരുന്നു

      February 19, 2025

      Politics

      വാർത്തകൾ എന്നാൽ വ്യാഖ്യാനങ്ങളും നുണകളുമാണെന്ന് പഠിച്ചിറങ്ങിയവരോട് എന്തു പറയാൻ; മനോരമ വ്യാജവർത്തക്കെതിരെ എം സ്വരാജ്

      March 12, 2025

      ബിജെപി പ്രവർത്തകർക്ക് അമിത് ഷായെ മാറിപോയോ? അമിത് ഷായ്ക്ക് പകരം പോസ്റ്ററിൽ സന്താന ഭാരതി

      March 8, 2025

      സിപിഐ എം സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് കയ്യൂരിൽ തുടക്കം

      March 1, 2025

      Business

      കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലായി; ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളില്‍ നടക്കുമെന്ന് മുഖ്യമന്ത്രി

      February 12, 2025

      1.96 ശതമാനം 2000 രൂപ നോട്ടുകൾ ഇനി തിരിച്ചെത്താനുണ്ട്; RBI

      November 5, 2024

      ഓഹരി വിപണികൾ ഇടിയുന്നതിനെ തുടർന്ന് ഡോളറുകൾ വിൽക്കാൻ റിസർവ്ബാങ്ക്

      November 4, 2024

      © NERARIYAN | 2023

      • About
      • Advertise
      • Privacy & Policy
      • Contact