“നോ പറഞ്ഞ് ട്വിറ്റർ”; കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങൾക്ക് വിലക്ക്…

0
36

9.2 ശതമാനം ഓഹരി സ്വന്തമാക്കിട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ഇലോൺ മസ്‌ക്. മസ്കിന്റെ ഈ നീക്കം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റർ. ട്വിറ്ററിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം പ്രകാരം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ്. ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്ററിന്റെ ഗ്ലോബല്‍ സബ്‌സ്റ്റാന്‍ഷ്യബിലിറ്റി മാനേജര്‍ കാസി ജുനോദാണ് ഇക്കാര്യം അറിയിച്ചത്. “ഞങ്ങളുടെ ഉള്ളടക്ക നയം അനുസരിച്ച് ട്വിറ്ററിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്ര വിരുദ്ധമായ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിച്ചിരിക്കുന്നു”, എന്നാണ് ബ്ലോഗിൽ കുറിച്ചത്.

കാലാവസ്ഥാ നിഷേധപരമായ പരസ്യങ്ങളിലൂടെ ട്വിറ്ററില്‍ ധനസമ്പാദനം നടത്തരുത്. എളുപ്പത്തിൽ കാലാസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിന് ടോപ്പിക് ഫീച്ചര്‍ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം ട്വിറ്റർ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പിന്തുണയ്ക്കുന്ന ആധികാരികമായ വിവരങ്ങൾ ഈ സെർച്ചിലൂടെ ലഭ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും മാത്രവുമല്ല നല്ലൊരു കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ നമ്മള്‍ എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പിന്മാറിയതിനെ പിറകെ ഇലോണ്‍ മസ്‌കിന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുന്നത്. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്‍പര്യവും ഇലോൺ മസ്‌ക് പ്രകടിപ്പിച്ചിരുന്നു. അതിനായി 4300 കോടി ഡോളറാണ് അദ്ദേഹം ട്വിറ്ററിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. മസ്‌കിന്റെ ഏറ്റെടുക്കല്‍ നീക്കത്തെ തടയുന്നതിന് നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഒരു പ്രതിരോധ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂര്‍ണമായ ഏറ്റെടുക്കല്‍ എളുപ്പമാകില്ല.