ചൈനീസ് പൗരൻമാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ

0
63

ചൈനീസ് പൗരന്മാർക്ക് രാജ്യത്ത് അനുവദിച്ച ടൂറിസ്റ്റ് വിസ റദ്ദാക്കി .
എയർലൈൻസ് സംഘടനയായ അയാട്ട ഇതേ സംബന്ധിച്ച് വിവരം പുറത്തിറക്കിയത്.

ചൈനീസ് യൂണിവേഴ്സിറ്റികളിൽ ഏകദേശം 22,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അവർക്ക് ഇനിയും ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ചൈനയും വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഇതുവരെ പ്രവേശനം അനുവദിച്ചിട്ടില്ല .
കോവിഡിൻ്റെ തുടക്കത്തിൽ 2020ൽ രാജ്യത്ത് തിരിച്ചെത്തിയതാണ് ഭൂരിഭാഗം വിദ്യാർത്ഥികളും.

അതെ സമയം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസ ഇനി മുതൽ ഉണ്ടാവില്ലെന്നാണ് അയാട്ട വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം റെസിഡന്റ് പെർമിറ്റുള്ള ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അയാട്ട വ്യക്തമാക്കി.