Wednesday
17 December 2025
30.8 C
Kerala
HomeHealthരാജ്യത്ത് വീണ്ടും കൊറോണ കേസുകള്‍ ഉയരുന്നു

രാജ്യത്ത് വീണ്ടും കൊറോണ കേസുകള്‍ ഉയരുന്നു

രാജ്യത്ത് വീണ്ടും കൊറോണ കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,527 പോസിറ്റീവ് കേസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു.
0.59 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി 2451, 2527 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗികള്‍. നേരിയ തോതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,873 ആയി. 0.54 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4.36 ലക്ഷമാളുകളിലാണ് കൊറോണ പരിശോധന നടത്തിയത്. ഇതില്‍ 1,755 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നവരുടെ എണ്ണം 4.25 കോടിയായി. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്.

RELATED ARTICLES

Most Popular

Recent Comments