അടുത്ത അധ്യയന വര്‍ഷം മുതൽ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളിൽ പ്രവാസികളുടെ മക്കൾക്ക് പഠിക്കാം

0
99

ഖത്തർ :ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിൽ പ്രവാസികളുടെ മക്കൾക്കും പഠിക്കാൻ അനുമതി നൽകി ഖത്തർ ഭരണകൂടം . ഖത്തറിലെ വിവിധ സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്ന പ്രവാസികളുടെ 9 സർക്കാർ സ്കൂളുകളിൽ പഠിക്കാനാണ് അനുമതി നൽകിയത്.

അല്‍ ഷമാല്‍ സിറ്റി, ദുകാന്‍ സിറ്റി, അല്‍ ഖരാന, അൽ ഖുവൈരിയ , അൽ സുബാറ , അൽ ഖറാസ,അൽ ഖബാൻ,അൽ ജാമിലിയ, രൗളത് റാശിദ്, എന്നീ സർക്കാർ സ്കൂളുകളിലാണ് പ്രദേശം അനുവദിക്കുന്നു.ഖത്തര്‍ റേഡിയയിലൂടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് സാദ് അൽ മുസന്നദിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികളുടെ മക്കളായ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും .രൗളത് റാശിദിൽ പെൺകുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം . നാളെ മുതൽ പ്രവേശനത്തിലുള്ള ഒന്നാംഘട്ട രജിസ്ട്രേഷൻ ആരംഭിക്കും.