വീടിന് തീപിടിച്ച് നാലുപേര്‍ മരിച്ച സംഭവം; സൗദിയില്‍ ഒരാള്‍ അറസ്റ്റില്‍

0
94

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ മേഖല പൊലീസ് അറിയിച്ചു. ഖത്തീഫിന് സമീപം സ്വഫയിലാണ് വീടിന് തീപിടിച്ചത്.
പ്രതി പെട്രോളൊഴിച്ച് വീടിന് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മെത്താംഫെറ്റാമൈന്‍ എന്ന ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ചു. ഇായളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നു പിടിച്ചത്. പിതാവും മാതാവും യുവാവും യുവതിയുമുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.

കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ അയല്‍വാസികളും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജനല്‍ വഴി അകത്ത് കടക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ജനലിന് പുറത്ത് ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.