Wednesday
17 December 2025
29.8 C
Kerala
HomeArticlesഈ മേഖലയിലെ ബിസിനസ്സ് അവസരങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തെ ജീവിക്കാന്‍ പറ്റുന്ന സുന്ദരമായ നാടാക്കി മാറ്റം

ഈ മേഖലയിലെ ബിസിനസ്സ് അവസരങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തെ ജീവിക്കാന്‍ പറ്റുന്ന സുന്ദരമായ നാടാക്കി മാറ്റം

ഇപ്പോള്‍ കേരളത്തിലേക്ക് പ്രവാസികളായ ഒട്ടേറെ പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. അവര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കടന്നുവരാന്‍ പറ്റുന്ന നിരവധി മേഖലകള്‍ ഇവിടെയുണ്ട്.

1. സേവന മേഖല:

ഗള്‍ഫ് രാജ്യങ്ങള്‍ ഏറെ വികാസം പ്രാപിച്ച രംഗമാണ് സേവന മേഖല. ഗള്‍ഫില്‍ ജീവിച്ചവര്‍ക്കും അവിടെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കും അതറിയാന്‍ സാധിക്കും. ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയ പലരും ഒരു പക്ഷേ ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാകും. കേരളത്തില്‍ സേവന മേഖലയില്‍ അത്യാധുനിക മെഷിനറികളുടെ സഹായത്താല്‍ പ്രൊഫഷണല്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാട്ടിയാല്‍,പ്ലംബിംഗ് പോലുള്ള മേഖലകള്‍.

2. സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയ്ന്റന്‍സ്:

കേരളത്തില്‍ സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയന്റന്‍സ് രംഗത്ത് ഏറെ അവസരങ്ങളുണ്ട്. നമ്മുടെ ബസ് സ്റ്റേഷനുകളുടെ പരിപാലനം തന്നെ ഉദാഹരണം. അക്ഷയ എന്ന ആശയം കേരളത്തില്‍ കൊണ്ടുവന്ന മാറ്റം എത്രമാത്രം പ്രകടമാണ്. അതുപോലെ ഒട്ടനവധി രംഗങ്ങളില്‍ സ്വകാര്യ സംരംഭകര്‍ക്ക് അവസരം തുറന്നുകൊടുക്കുന്ന വിധത്തിലുള്ള സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്.

എക്കൗണ്ടബിലിറ്റി ആവശ്യമായി വരുന്ന എല്ലാ രംഗത്തും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന വിധമുള്ള സംവിധാനം കേരളത്തില്‍ കൊണ്ടുവരണം. ഉദാഹരണത്തിന് സാമൂഹ്യ വനവല്‍ക്കരണമെന്ന ആശയമെടുക്കാം. ഇത് ഏതെങ്കിലും കമ്ബനിയെ ഏല്‍പ്പിച്ച്‌ പരിപാലിക്കാന്‍ ഉത്തരവാദിത്തം നല്‍കിയാല്‍ നാടും നന്നാകും സംരംഭങ്ങളുമുണ്ടാകും.

നഗര മധ്യത്തില്‍ തന്നെ പലരും 20-30 സെന്റ് സ്ഥലം ഒന്നും ചെയ്യാതെ വെറുതെ ഇട്ടിട്ടുണ്ട്. അവിടങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം കൊണ്ടുവന്നാല്‍ റോഡുവക്കിലെ പാര്‍ക്കിംഗ് ഇല്ലാതാകും. അതിലൂടെ ഒരു സംരംഭവുമുണ്ടാകും. ഇതുപോലെ പൊതുഗതാഗത രംഗത്തും നൂതന ആശയങ്ങള്‍ കൊണ്ടുവരാം. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അങ്കമാലി ബസ് സ്റ്റാന്‍ഡിലേക്ക് സര്‍ക്കുലര്‍ ബസുകള്‍ ഓടിക്കാം. മലിനജല ശുദ്ധീകരണ രംഗത്തുവരെ നമുക്ക് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാം. നമ്മുടെ നാട് നന്നാകാനും സംരംഭകര്‍ക്ക് അവസരമുണ്ടാക്കാനും പറ്റും വിധമുള്ള ആശയങ്ങളും അനുയോജ്യമായ പ്ലാറ്റ്ഫോമും സര്‍ക്കാര്‍ ഒരുക്കിയാല്‍ മതി.

RELATED ARTICLES

Most Popular

Recent Comments