കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി വിക്രമനടക്കമുള്ള്വർക്കാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വർഷത്തിലേറെയായി പ്രതികള് ജയിലിൽ കഴിയുകയായിരുന്നു
2014 സെപ്റ്റംബര് ഒന്നിനാണ് ആര്എസ്എസ് ഭാരവാഹിയായ കതിരൂര് മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര് 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.