Monday
12 January 2026
20.8 C
Kerala
HomeKeralaജീപ്പിലെത്തിയ സംഘം അമ്മയെയും മകനെയും ആക്രമിച്ചു, ബിജെപി ഗുണ്ടാ സംഘം അറസ്റ്റിൽ 

ജീപ്പിലെത്തിയ സംഘം അമ്മയെയും മകനെയും ആക്രമിച്ചു, ബിജെപി ഗുണ്ടാ സംഘം അറസ്റ്റിൽ 

കാസർകോട് ബദിയടുക്കയിൽ ജീപ്പിലെത്തിയ ബിജെപി ഗുണ്ടസംഘം അമ്മയെയും മകനെയും ആക്രമിച്ചു. വടിവാൾ വീശി ഭീകരന്തരീക്ഷം സൃഷ്‌ടിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മീൻ വിൽപ്പനക്കാരനായ പുട്ടാ എന്ന അനിൽകുമാറിനും അമ്മയ്ക്കും പരിക്കേറ്റു.

കഴിഞ്ഞ ദിവസം ബദിയടുക്ക ബസാറിലാണ് സംഭവം. വിവാഹ വീട്ടിലുണ്ടായ വാക്ക്തർക്കത്തിന്റെ പേരിലാണ് ബിജെപിക്കാർ അനിൽകുമാറിനെ ടൗണിലിട്ട് ആക്രമിച്ചത്. തടയാൻ ചെന്ന അമ്മയെയും വടിവാൾ വീശി ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ അക്രമികൾ ജീപ്പിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ചു.

മായിപ്പാടിയിലെ ബിജെപിക്കാരായ രാഘു എന്ന രാഘവേന്ദ്ര പ്രസാദ്, പുരന്തര ഷെട്ടി, ബാലചന്ദ്ര, പുത്തൂരിലെ അക്ഷയ്, ബണ്ട്വാൾ കോളടിലെ ഗുരുപ്രസന്ന എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഗുണ്ടാ സംഘം സഞ്ചരിച്ച ബൊലേറോ ജീപ്പും കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

Most Popular

Recent Comments