ബൈക്ക് മോഷ്ടിച്ചയാളെ തല്ലിക്കൊന്ന സംഭവത്തില്‍ പാലക്കാട് മൂന്നു പേര്‍ പിടിയില്‍. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീക് എന്ന 27 കാരനാണു കൊല്ലപ്പെട്ടത്. കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍ (25), ആലത്തൂര്‍ സ്വദേശി മനീഷ് (23), പല്ലശന സൂര്യ (20) എന്നിവരാണ് അറസ്റ്റിലായത്. ബാറില്‍ മദ്യപിച്ചിരുന്ന ഇവരുടെ മോഷണം പോയ ബൈക്ക് ഒലവക്കോട് ജംഗ്ഷനില്‍ കണ്ടെത്തി. ബാറില്‍നിന്ന് ബൈക്കുമായി കടന്നുകളഞ്ഞ റഫീകിനെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
