Wednesday
31 December 2025
29.8 C
Kerala
HomeKeralaവിഷു പ്രമാണിച്ച്‌  സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും

വിഷു പ്രമാണിച്ച്‌  സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും

വിഷു പ്രമാണിച്ച്‌  സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക്‌  3200 രൂപ വീതമാണ്‌ ലഭിക്കുക.  ഇതിനായി‌ 1746. 44 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷനും 208.56 കോടി രൂപ ക്ഷേമ പെൻഷനുമാണ്‌. 50,32,737 പേർ‌ സാമൂഹ്യസുരക്ഷാ പെൻഷന്‌ അർഹരാണ്‌. 25.97 ലക്ഷം പേർക്ക്‌ അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത്‌ ക്ഷേമനിധി ബോർഡ്‌ വിതരണം ചെയ്യും. പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളത്

RELATED ARTICLES

Most Popular

Recent Comments