Tuesday
30 December 2025
31.8 C
Kerala
HomeKeralaചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി കെൽട്രോൺ

ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി കെൽട്രോൺ

പിണറായി വിജയൻ സർക്കാർ ചരിത്രങ്ങൾ തിരുത്തിക്കുറിച്ചു മുന്നേറുകയാണ്. അതിലെ ഏറ്റവും പുതിയ ഉദാഹരണമാണ് കെൽട്രോണിന്റെ വളർച്ച. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ്‌ കഴിഞ്ഞ സാമ്പത്തികവർഷം (2020 – 21)ൽ കെൽട്രോൺ കൈവരിച്ചിരിക്കുന്നത്. ഒരു കാലത്ത് വെള്ളാന എന്ന് വിളിക്കപ്പെട്ടിരുന്ന കെൽട്രോൾ കഴിഞ്ഞവർഷം നേടിയത് 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റദായവുമാണ്. കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ മൊത്തത്തിൽ മുൻവർഷത്തേക്കാൾ 15 ശതമാനം അധികം വിറ്റുവരവോടെ 614 കോടി രൂപയുടെ വിറ്റുവരവാണ്‌ നേടിയത്. 23.15 കോടി രൂപയുടെ അറ്റദായവും. കോവിഡ് നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വില വർധനയും ദൗർലഭ്യവും തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികളെ മറികടന്നാണ് കെൽട്രോൺ ഈ നേട്ടം കൈവരിച്ചത്.

ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടായതല്ല കെൽട്രോണിന്റെ വളർച്ച. പൊതുമേഖലയെ സംരക്ഷിക്കാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ നയങ്ങളുടെയും നൽകിയ പിന്തുണയുടെയും ഫലം ആണിത്. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവിന്റെ നിരന്തരമായ ഇടപെടലുകൾക്ക് കെൽട്രോണിന് ദിശാബോധം നൽകുവാൻ കഴിഞ്ഞു. മന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ അദ്ദേഹം കെൽട്രോൺ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിനു പുറമെ മാസത്തിൽ ഒരു തവണയെങ്കിലും റിവ്യൂ മീറ്റിങ് വിളിച്ചു ചേർത്ത് മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നുണ്ടായിരുന്നു.

യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും യന്ത്രസാമഗ്രികളുടെ ആധുനികവൽക്കരണത്തിനുമായി നാലു കോടി രൂപ കെൽട്രോണിനും രണ്ടു കോടി കെസിസിഎല്ലിനും സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി നൽകിയിരുന്നു. പത്തു മാസത്തിനുള്ളിൽ 85 എൻജിനിയർമാരെയാണ്‌ പുതിയതായി നിയമിച്ചത്‌. കെൽട്രോൺ പുതിയ ലക്ഷ്യങ്ങൾ തേടുമ്പോൾ 2026 ൽ 1000 കോടിയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments