Tuesday
23 December 2025
29.8 C
Kerala
HomeEntertainmentപൂര്‍ണമായും ഉള്‍ക്കടലിൽ ചിത്രീകരിച്ച 'അടിത്തട്ട് ' മേയിൽ തിയേറ്ററുകളിലെത്തും

പൂര്‍ണമായും ഉള്‍ക്കടലിൽ ചിത്രീകരിച്ച ‘അടിത്തട്ട് ‘ മേയിൽ തിയേറ്ററുകളിലെത്തും

പൂര്‍ണമായും ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ സാഹസികമായി ചിത്രീകരിച്ച ‘അടിത്തട്ട് ‘ എന്ന സിനിമ മേയ് മാസത്തില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംവിധായകന്‍ ജിജോ ആന്റണി.

കേരളത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാര്‍ബറായ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാന്‍ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവുമാണ് അടിത്തട്ട് എന്ന സിനിമയുടെ പ്രമേയം.

സണ്ണിവെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബുമോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ അംഗീകാരം ലഭിച്ച് ശ്രദ്ധേയനായ ജയപാലനും ചിത്രത്തിലുണ്ട്.

RELATED ARTICLES

Most Popular

Recent Comments