Tuesday
23 December 2025
29.8 C
Kerala
HomeEntertainmentസിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്രേറ്റ്

സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്രേറ്റ്

സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്രേറ്റ്. കാര്യവട്ടം ക്യാമ്ബസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തുക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നാലെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.

അവതാരികയായി മലയാളം ടെലിവിഷന്‍ പ്രേക്ഷകരിലേക്കെത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയയിലും അഭിനയിക്കുകയായിരുന്നു. കുഞ്ഞാലി മരയ്‌ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം തുടങ്ങിയ അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments