പശ്ചിമബംഗാള്‍ നിയമസഭയില്‍ കൈയാങ്കളി

0
28

പശ്ചിമബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈയാങ്കളി.സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിര്‍ഭൂംമ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ പ്രസ്താവന നടത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ നടത്തിയ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.