Wednesday
24 December 2025
29.8 C
Kerala
HomeIndiaഇന്ധനവില ഇന്നും കൂടി. വർദ്ധന എട്ടു ദിവസത്തിനിടെ ഏഴാം തവണ

ഇന്ധനവില ഇന്നും കൂടി. വർദ്ധന എട്ടു ദിവസത്തിനിടെ ഏഴാം തവണ

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 96 രൂപ 48 പൈസയുമായി.
എട്ടുദിവസത്തിനിടെ ഏഴാംതവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത്. ആറുരൂപയുടെ വർദ്ധനയാണ് ഇന്ധനവിലയിലുണ്ടായത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചുതുടങ്ങിയത്.

വരും ദിവസങ്ങളിലും എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില ഉയർത്തിയേക്കും. ഇന്നലെ പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments