Wednesday
24 December 2025
21.8 C
Kerala
HomeKeralaകെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍വേയില്‍ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു. സര്‍വേയെയും കല്ലിടനലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു.

അതേസമയം അനുമതിയോ നോട്ടീസോ നല്‍കാതെ ജനങ്ങളുടെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. കെ റെയിലായാലും നിയമപരമായി സര്‍വേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സര്‍വേ തുടരുന്നതിനും തടസമില്ല. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

RELATED ARTICLES

Most Popular

Recent Comments