പൊതുപണിമുടക്ക് : തടസ്സരഹിത വൈദ്യുതി വിതരണത്തിന് പ്രത്യേക സംവിധാനം

0
33

രാജ്യവ്യാപകമായി ചില ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് 28, 29 തീയതികളില്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍‍ സംസ്ഥാനത്ത് എല്ലാ സെക്ഷന്‍ ഓഫീസ് പരിധിയിലും ഈ ദിവസങ്ങളില്‍ തടസ്സരഹിത വൈദ്യുതി വിതരണത്തിന് ആവശ്യമായ മുന്‍‍കരുതലുകള്‍ കെ.എസ്.ഇ.ബി.എല്‍ സ്വീകരിച്ചിട്ടുണ്ട്. വൈദ്യുതി പ്രസരണ – വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്നും ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍‍ദ്ദേശം നല്കിയിട്ടുണ്ട്.

പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോര്‍‍ഡിന്റെ ബ്രേക്ക് ഡൌണ്‍ / ഫാള്‍‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശം നല്‍‍കിയിട്ടുണ്ട്. ഇടുക്കി ലൈവ്. പണിമുടക്ക് ദിവസങ്ങളില്‍‍ സാധാരണ ദിവസങ്ങളിലെ പോലെതന്നെ ബോര്‍‍ഡിന്റെ കസ്റ്റമര്‍ കെയര്‍‍ സെന്റര്‍‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും. വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്.

ഉപഭോക്താക്കള്‍‍ക്ക് ബോര്‍‍ഡ് ആസ്ഥാനത്ത് ഇതിനായി സജ്ജീകരിച്ചിട്ടുള്ള കണ്‍‍ട്രോള്‍‍ റൂമുകള്‍‍ ഇനി പറയുന്ന നമ്പറുകളില്‍ പരാതി അറിയിക്കാവുന്നതാണ്. 0471 2448948, 9446008825.

ഉപഭോക്താക്കള്‍‍ക്ക് ബോര്‍‍ഡിന്റെ വാട്സ്ആപ്പ് സംവിധാനങ്ങളിലൂടെയും പരാതികള്‍ അറിയിക്കാം. പരാതികള്‍ ചീഫ് എന്‍ജിനീയര്‍‍മാരെ നേരിട്ട് ഇനി പറയുന്ന നമ്പറുകളില്‍‍ അറിയിക്കാം.

തിരുവനന്തപുരം – 9446008011
എറണാകുളം – 9446008201
കോഴിക്കോട് – 9446008204
കണ്ണൂര്‍ – 9496010000

കൂടാതെ പരാതികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി ചീഫ് എന്‍‍ജിനീയര്‍മാരെ ഇനി പറയുന്ന നമ്പറുകളിലും നേരിട്ടും അറിയിക്കാവുന്നതാണ്.

തിരുവനന്തപുരം – 9446008018
തൃശ്ശൂര്‍ – 9446008309
കാട്ടാക്കട – 9446008019
മഞ്ചേരി – 9446008321
കൊല്ലം – 9446008267
പാലക്കാട് – 9446008314
കൊട്ടാരക്കര – 9446008271
ഷൊറണൂര്‍ – 9446008318
കോട്ടയം – 9446008279
തിരൂര്‍ – 9446008325
പാല – 9446008302
നിലമ്പൂര്‍ – 9496010106
പത്തനംത്തിട്ട – 9446008275
കോഴിക്കോട് – 9446008332
ആലപ്പുഴ – 9496008645
വടകര – 9446008336
ഹരിപ്പാട് – 9496008998
കല്പറ്റ – 9446008329
എറണാകുളം – 9446008288
ശ്രീകണ്ഠാപുരം – 9446008343
ഇരിഞ്ഞാലക്കുട – 9446008305
കണ്ണൂര്‍ – 9446008339
പെരുമ്പാവൂര്‍ – 9446008292
കാസറഗോഡ് – 9446008345
തൊടുപുഴ – 9446008297

പരാതികള്‍ അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി.എല്‍ സ്വീകരിക്കുന്നതായിരിക്കും.