Tuesday
23 December 2025
31.8 C
Kerala
HomeKeralaഅന്തരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ

അന്തരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ

അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ. ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെയും മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെയും ആദ്യ പ്രദർശനം ഇന്ന് നടക്കും. സംഘർഷ ഭൂമിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ( iffk 68 films screening today )

മലയാള ചിത്രം ആവാസ വ്യൂഹം,കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രം കൂഴാങ്കൽ, അർജന്റീനിയൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.

ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ്, കുർദിഷ്ഇറാനിയൻ ചിത്രമായ മറൂൺഡ് ഇൻ ഇറാഖ് എന്നിവ ഫ്രെയിമിങ് കോൺഫ്‌ലിക്റ്റ് വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിന് എത്തും.അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

RELATED ARTICLES

Most Popular

Recent Comments