Wednesday
24 December 2025
21.8 C
Kerala
HomeHealthദേശീയ പുരസ്‌കാരം നേടിയ പ്രിയ മന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ചു

ദേശീയ പുരസ്‌കാരം നേടിയ പ്രിയ മന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ചു

ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്‌സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങിലാണ് സംസ്ഥാനത്ത് നിന്നുള്ള പ്രിയയ്ക്കും കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനിയ്ക്കും അവാര്‍ഡ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡുമായി ഭര്‍ത്താവ് സുന്ദര്‍ സിംഗിനോടൊപ്പമാണ് പ്രിയ എത്തിയത്. ആരോഗ്യ മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പ്രിയയെ പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരെന്ന് മന്ത്രി പറഞ്ഞു. നേരിട്ട് കണ്ടതില്‍ സന്തോഷം പങ്കുവച്ചു. പ്രിയയ്ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.

RELATED ARTICLES

Most Popular

Recent Comments