Tuesday
23 December 2025
28.8 C
Kerala
HomeKeralaകെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ ( online.keralartc.com) സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments