കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ കർണാടക പൊലീസ് തടയുന്നു

0
72

അതിർത്തിയിൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ കർണാടക പൊലീസ് തടയുന്നു.കാസർകോട്‌, വയനാട്‌ അിതിർത്തികടന്ന്‌ ചെല്ലുന്ന യാത്രക്കാരെയാണ്‌ വാഹനം തടഞ്ഞ്‌ പരിശോധിക്കുന്നതും നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും.

കോവിഡ് വ്യാപനം തടയുന്നതിന് കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമാണിതെന്ന്‌ പറയുന്നു. കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നടത്തിയ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണമെന്നത്‌ നിർബന്ധമാക്കി.

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു.വയർനാട്‌ അതിർത്തിയായ ബാവലിയിൽ നിരവധി വാഹനങ്ങളാണ്‌ തടഞ്ഞത്‌.

കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്നാണ്‌ പറയുന്നത്‌. ബസിൽ യാത്ര ചെയ്യുന്നവർക്ക് കഴിഞ്ഞ 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. ബസിൽ കയറുമ്പോൾ റിപ്പോർട്ട് ഉണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പാക്കണം. അതേസമയം, രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണമില്ല.