റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ സ്വർണ വില കുതിച്ചു കയറുകയാണ്. ആഭ്യന്തര വിപണിയിൽ ഇന്നലെ രണ്ടു തവണയായി പവന് 1,000 രൂപയാണ് വർധിച്ചത്. രാവിലെ പവന് 680 രൂപ വർധിച്ചതിന് ശേഷം ഉച്ചയോടെ വില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഉച്ചയ്ക്ക് വർധിച്ചത്. പവന് 37,800 രൂപയിലും ഗ്രാമിന് 4,725 രൂപയിലുമാണ് വ്യാപാരം നടന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.