യുക്രെയ്നിൽ അധിനിവേശത്തി നായുള്ള റഷ്യൻ നീക്കം കനത്ത ആക്രമണത്തിനു തുടക്കമിട്ടു. ചെർണോബിൽ ആണവമേഖലയിൽ റഷ്യൻ സൈന്യം കടന്നു കയറി. ചെർണോബിൽ മേഖലയിൽ ആണവ ഇന്ധന മാലിന്യം ചോരുന്ന അവസ്ഥയുണ്ടായാൽ യൂറോപ്പിനാകെ അത് ദുരിതം വിതക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 40 സൈനികരും സാധാരണക്കാരായ അനേകരും ഇതിനകം കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
യുക്രെയ്നിന്റെ വ്യോമതാവളങ്ങൾ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് പൂർണതോതിലുള്ള യുദ്ധത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടത്. സൈനിക നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി പുടിൻ ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചു. തൊട്ടുപിന്നാലെ, യുക്രെയ്ന്റെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും ബോംബാക്രമണം നടന്നു.
കിഴക്കന്‍ മേഖലയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും റഷ്യ കൈയേറിയതായാണ് സൂചന. ഇതിനിടെ അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയ്ൻ സൈന്യവും രംഗത്തെത്തി. സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ
യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് റഷ്യ അവകാശപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ 74 സൈനിക താവളങ്ങൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
11 വ്യോമതാവളങ്ങൾ, മൂന്ന് സൈനിക പോസ്റ്റുകൾ, 18 റഡാർ സ്റ്റേഷനുകൾ, വിമാനവേധ മിസൈൽ സംവിധാനങ്ങൾ എന്നിവ തകർത്തു. യുക്രെയ്ൻ സൈനിക ഹെലികോപ്റ്ററും നാല് ഡ്രോണുകളും വെടിവച്ചിട്ടതായും ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു. റഷ്യൻ സായുധ സേനയുടെ പിന്തുണയോടെ വിമത സേന ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.