അതിർത്തിയിൽ റഷ്യൻ പ്രകോപനം ശക്തമായതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി യുക്രെയ്ൻ. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ യുക്രെയ്ൻ ദേശീയ സുരക്ഷാ സമിതി നിർദേശിച്ചു. രാജ്യത്തെ ശാന്തമാക്കാനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും പ്രത്യേക നിയന്ത്രണങ്ങള്‍ ബാധകമാകുമെന്നാണ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സുരക്ഷാ സമിതിയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരും. രണ്ടുലക്ഷത്തോളം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ തയാറായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, റഷ്യൻ പൗരന്മാരോട് രാജ്യം വിടാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യയും വ്യക്തമാക്കി.