സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനു നേരിട്ടുള്ള ബാധ്യതയില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതിക്കുള്ള വിദേശ വായ്പയുടെ വ്യവസ്ഥകൾ ഡിപിആർ അംഗീകരിച്ച ശേഷമേ തീരുമാനിയ്ക്കൂ. സിൽവർ ലൈനിലെ ബ്രോഡ്ഗേജ്, സ്റ്റാൻഡേർഡ് ഗേജ് ചർച്ചകൾ നടക്കുന്നതേയുള്ളു. സ്റ്റാൻഡേർഡ് ഗേജ് ലോകത്താകമാനം അംഗീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഡിപിആര്‍ അംഗീകരിച്ചാല്‍ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി.