പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്ത കേസിലുമാണ് ഹര്‍ജി.
എന്നാല്‍ പോക്സോ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയതായും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. 2018 മുതല്‍ കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. മോന്‍സന്റെ മുന്‍ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമതാണെന്നാണ് ജാമ്യാപേക്ഷയില്‍ മോന്‍സന്‍ പറയുന്നത്.