2021ല്‍ ടാറ്റ മോട്ടോഴ്സ് വാഹന വില്‍പ്പനയില്‍ നേടിയത് അവിശ്വസനീയമായ മുന്നേറ്റം. 2021 ഡിസംബറില്‍ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയ കമ്പനി 2022 ജനുവരിയിലും ഈ കുതിപ്പ് തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജനുവരിയില്‍ ഈ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 40,777 യൂണിറ്റാണ് ജനുവരിയിലെ ടാറ്റയുടെ വില്‍പ്പന. പൂനെ പ്ലാന്റ് 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം 28,108 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റയുടെ എസ്യുവി മോഡലുകളാണ് ടാറ്റയുടെ വലിയ നേട്ടങ്ങള്‍.