Tuesday
30 December 2025
25.8 C
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങാമെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ട്രോളുമായി പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗം. ബിജെപി രഹസ്യബാന്ധവത്തിന്റെ പേരിൽ ലീഗിൽ പോര് മുറുകുന്നതിനിടെയാണ്
ഫേസ്ബുക്കില്‍ സലാമിന്റെ ഒരു ഫോട്ടോ പങ്കുവെച്ച് മുഈനലി രംഗത്തെത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമാണ് മൊയിൻഅലി തങ്ങൾ. ചന്ദ്രിക വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ അതിരൂക്ഷമായി മൊയിൻ അലി തങ്ങൾ വിമർശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വാർത്താസമ്മേളനവും നടത്തി. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ റാഫി അന്ന് മൊയിൻ അലി തങ്ങളെ പച്ചതെറി വിളിച്ച് വാർത്താ സമ്മേളനം അലങ്കോലമാക്കിയിരുന്നു. ഇത് ലീഗിൽ ഉണ്ടാക്കിയ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയത്തിൽ മൊയിൻ അലി താങ്കൾക്കെതിരെ പി എം എ സലാം രംഗത്തുവന്നിരുന്നു. അന്നത്തെ വിമർശനത്തിന് മറുപടിഎന്നോണമാണ് തങ്ങൾ സലാമിനെ ട്രോളി രംഗത്തുവന്നത്.

RELATED ARTICLES

Most Popular

Recent Comments