Wednesday
17 December 2025
26.8 C
Kerala
HomeKeralaകേരളത്തിൽ ഗുണ്ടാവിളയാട്ടമോ? വസ്തുതയെന്ത്

കേരളത്തിൽ ഗുണ്ടാവിളയാട്ടമോ? വസ്തുതയെന്ത്

കേരളത്തിൽ ഗുണ്ടാ വിളയാട്ടമെന്ന മാധ്യമ-പ്രതിപക്ഷ കൂട്ടുകെട്ടിന്റെ ആരോപണം വാസ്തവം മറച്ചുവെച്ച്. ഒറ്റപ്പെട്ട സംഭവങ്ങളെ ബോധപൂർവം പെരുപ്പിച്ചുകാട്ടിയും പർവതികരിച്ചുമാണ് മാധ്യമങ്ങൾ പെരുംനുണ പ്രചരിപ്പിക്കുന്നത്. നിലനിൽപ്പിനായി പാടുപെടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ ഒരു ഉളുപ്പുമില്ലാതെ ഈ വ്യാജവാർത്ത ഏറ്റെടുക്കുകയും ചെയ്യുന്നു. ഇതേ ദുരാരോപണം വള്ളി പുള്ളി തെറ്റാതെ ഏറ്റെടുത്ത് മൗദൂദികളും ബിജെപിയും യു ഡി എഫിന് കുട പിടിക്കുകയും ചെയ്യുന്നു. സത്യം മറച്ചുവെച്ച് യു ഡി എഫിനെ വെള്ള പൂശുക മാത്രമല്ല, യു ഡി എഫ് ഭരണകാലത്തെ ഗുണ്ടാ വിളയാട്ടവും ഇത്തരം കേസുകളുടെ എണ്ണം മറച്ചുപിടിക്കുക എന്ന ആസൂത്രിതനീക്കവും ഇതിനുപിന്നിലുണ്ട്.

എന്താണ് വസ്തുത. ഏതാനും ചില ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്ത് ക്രമസമാധാനം വെല്ലുവിളിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നു എന്നത് നേരാണ്. എന്നാൽ, മുൻകാലങ്ങളിലേതുപോലെ ഇവറ്റകൾ അങ്ങനെ തല പോക്കാറില്ല, അഥവാ തല പൊക്കാൻ ശ്രമിച്ചാൽ പത്തിയടിച്ച് ഒതുക്കുന്നുമുണ്ട് പൊലീസ്. ആറുവർഷം മുമ്പുവരെ യു സി എഫ് ഭരിച്ച കാലത്താണ് ഇത്തരം ഗുണ്ടസംഘങ്ങൾ കേരളത്തിൽ തഴച്ചുവളർന്നത്. അല്ലാതെ ഇപ്പോഴല്ല. അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുണ്ടാ അതിക്രമങ്ങളിൽ പ്രതികളായവരിൽ ഭൂരിഭാഗവും കോൺഗ്രസ് അനുഭാവികളുമാണ്. തങ്ങളുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയും നിലനിൽപ്പിനായും ഇത്തരം സംഘങ്ങളെ വളർത്തുന്നവരാണ് ചില മാധ്യമങ്ങളുടെ വാർത്താതാരം വരെയാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളുടെ പിന്നാമ്പുറങ്ങളിലേക്ക് പോകാൻ മാധ്യമങ്ങൾ ഒട്ടും താല്പര്യം കാട്ടുകയുമില്ല. ഇനി കണക്കുകൾ നോക്കാം.
2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ
ക്രിമിനൽ കേസുകൾ കുറഞ്ഞു എന്നത് തന്നെയാണ് അത്.

2016 ൽ LDF സർക്കാർ അധികാരമേറ്റ ആ വർഷം 2, 60,097 ക്രിമിനൽ കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്.
2017 ൽ 2,35,846 കേസുകളായി കുറഞ്ഞു.
2018 ൽ 1,86, 958 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ
2019 ആയപ്പോൾ 1,75, 810 കേസുകളായി കുറഞ്ഞു.
2020 ൽ 1, 49, 99 കേസുകൾ
2021 ൽ 1,29,278 കേസുകൾ മാത്രം. അതായത് 1,30,819 കേസുകളുടെ കുറവ്. ഫലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനകം കേരളത്തിൽ ക്രിമിനൽ കേസുകളിൽ ഗണ്യമായ കുറവുണ്ടായി എന്നുതന്നെ.

ഇത് മറച്ചുവെച്ചാണ് മൗദൂദി പത്രവും യു ഡി എഫും ബിജെപിയും ഗുണ്ടാആക്രമണമെന്ന് ഒരുപോലെ വിളിച്ചുകൂവുന്നത്.
വായുവിൽ നിന്നും ഭാവനയിൽ നിന്നും വാർത്തയെടുത്ത് കീച്ചുന്ന മാധ്യമങ്ങളാണ് ഈ പെരുംനുണ പടച്ചുവിടുന്നത്. വ്യാജ വാർത്ത ഉൽപ്പാദിപ്പിച്ച് സമൂഹത്തെ വഴി തെറ്റിക്കുന്ന മാധ്യമ സംസ്‌കാരത്തിന്റെ കൂടി ഭാഗമായാണ് ഇത്തരം റിപ്പോർട്ടുകൾ. മലയാള മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട കേരളത്തിൽ ഇത്തരം പച്ചക്കള്ളങ്ങൾ വില പോകില്ലെന്നതും ഉറപ്പാണ്. അതുകൊണ്ടാണല്ലോ കൊടുക്കുന്ന ഇവരുടെ എല്ലാ വാർത്തകൾക്കും മണിക്കൂറുകളുടെ പോലും ആയുസില്ലാത്തത്.

RELATED ARTICLES

Most Popular

Recent Comments