Wednesday
31 December 2025
22.8 C
Kerala
HomeKeralaകെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍; അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍; അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം.ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം ലഭിക്കും. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിനും സമരത്തിനും പരിഹാരം. അംഗീകൃത ജീവനക്കാരുടെ സംഘടനകളുമായി മന്ത്രിയും മാനേജ്‌മെന്റും നടത്തിയ നിരന്തരചർച്ചകൾ, അവസാനം ശമ്പള പരിഷ്‌കരണ കരാർ യാഥാർഥ്യമായി.

അടിസ്ഥാന ശമ്പളം 23000 രൂപയാക്കി. ശമ്പള പരിഷ്‌കരണം സർക്കാരിന് 16 കോടി അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ.എന്നാൽ വരുമാന വർദ്ധനവിലൂടെ ഇത് മറികടക്കാൻ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.

പെൻഷൻകാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും സർവീസുകൾ കൂടുതലായി നടത്തി വരുമാനം കൂട്ടണമെന്നും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

അംഗീകൃത തൊളിലാളി സംഘടനകളുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കും.കുടിശിക തുക ധന സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചു വിതരണം ചെയ്യുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments