കെഎസ്ആർടിസി ശമ്പളക്കരാറിൽ ഒപ്പ് വെച്ചു, ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും

0
51

സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച സമയത്തിനകം തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കരാർ ഒപ്പ് വെച്ചു. ഗതാ​ഗതമന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കരാറിൽ ഒപ്പ് വെച്ചത്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പളക്കരാർ ഒപ്പുവെക്കുന്നത്.

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, സംസ്ഥാനസെക്രട്ടറി വി ശാന്തകുമാര്‍, സംസ്ഥാന ട്രഷറര്‍ പി ഗോപാലകൃഷ്ണന്‍, ട്രാന്‍‌സ്‌പോര്‍‌ട്ട് ഡെമോക്രേറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രസിഡന്റ്തമ്പാനൂര്‍ രവി, വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍ ശശിധരന്‍, ട്രഷറര്‍ സി മുരുകന്‍, യൂണിയന്‍ പ്രതിനിധി ടി സോണി, കേരള സ്റ്റേറ്റ് ട്രാന്‍‌സ്‌പോര്‍‌ട്ട് എംപ്ലോയീസ് സംഘ് (ബിഎംസ്) സംസ്ഥാന പ്രസിഡന്റ് ജി കെ അജിത്, വര്‍ക്കിംഗ് പ്രസിഡന്റ് എസ് അജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ എല്‍ രാജേഷ്, ട്രഷറര്‍ എസ് ശ്രീകുമാരന്‍ എന്നിവരും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറുമാണ് കരാറിൽ ഒപ്പിട്ടത്.