കടലിൽ മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു; രക്ഷയായത് മത്സ്യത്തൊഴിലാളികൾ

0
81

ആഴക്കടലിൽ മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് നൈനാംവളപ്പ് കോതി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പോത്തിനെ കണ്ടെത്തിയത്. ആഴക്കടലിലേക്ക് നീന്തി പോവുകയായിരുന്ന പോത്തിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തൊഴിലാളികള്‍ കാണുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പോത്തിനെ കരയിലെത്തിച്ചു. ഉടമയെ കണ്ടെത്താനായിട്ടില്ല.
അറഫ, സാല റിസ എന്നീ രണ്ട് ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളായ എ. ടി.റാസി, എ.ടി.ഫിറോസ്, എ.ടി. സക്കീര്‍, എ ടി.ദില്‍ഷാദ് എന്നിവരാണ് അപകടാവസ്ഥയില്‍ പോത്തിനെ ആദ്യം കാണുന്നത്. ആഴക്കടലിലേക്ക് മുങ്ങിത്താഴുന്ന പോത്ത് കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ പോത്തിന്റെ ശരീരത്തില്‍ കെട്ടി പതുക്കെ നീന്തിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.