Monday
12 January 2026
33.8 C
Kerala
HomeKeralaമകരവിളക്ക്: ശബരിമലയിൽ ഒരുക്കങ്ങള്‍ പൂർത്തിയായി

മകരവിളക്ക്: ശബരിമലയിൽ ഒരുക്കങ്ങള്‍ പൂർത്തിയായി

മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂർത്തിയായി. മകരവിളക്ക് ഉത്സവത്തിനെത്തുന്ന തീർത്ഥാടകർക്ക് മകരജ്യോതി കാണാണാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. ശബരിമല സന്നിധാനത്ത് 550 മുറികൾ ഒരുക്കി. ഒമിക്രോണ്‍ വ്യാപനം ശബരിമല തീര്‍ത്ഥാടനത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തവണ മകരവിളക്കിന് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

മകരവിളക്ക് പൂജയുടെ ഭാഗമായുള്ള ബിംബ ശുദ്ധി ക്രിയകള്‍ ഉച്ചയോടെ പൂര്‍ത്തിയാകും. നാളെ ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനത്തോടെയും തീര്‍ത്ഥാടനത്തിന് സമാപനമാകും.

RELATED ARTICLES

Most Popular

Recent Comments