രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 1.79 ലക്ഷം പേർക്കു കൂടി രോഗബാധ, 4,033 പേർക്ക് ഒമിക്രോൺ

0
40

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. 146 പേരാണ് മരിച്ചത്. ഞായറാഴ്ചയേക്കാൾ 12.6 ശതമാനം അധിക കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ ആക്ടിവ് കേസുകൾ 7,23,619 ഉം പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവുമാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 4,033 ആയി ഉയർന്നു. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ ഇന്നലെ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കൂടി.3

മഹാരാഷ്ട്രയിൽ 44,388 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,31 പേർ രോഗമുക്തി നേടിയപ്പോൾ 12 പേർ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഒമിക്രോൺ ബാധിതർ 1216 ആണ്. മുംബൈയിൽ മാത്രം ഇരുപതിനായിരത്തോളം പേർക്കാണ് രോഗം.3

തമിഴ്നാട്ടിൽ 12,895 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. പ്രതിദിനരോഗികളിൽ പകുതിയും ചെന്നൈയിലാണ്. 6,186 പേർക്കാണ് വൈറസ് ബാധ. 12 പേർ മരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പശ്ചിമബംഗാളിൽ ഇരുപത്തിഅയ്യായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരികരിച്ചു. 18 പേർ മരിച്ചു. ഡൽഹിയിൽ 22,751 പേർക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേർ മരിച്ചു. ടിപിആർ 23.53 ആണ്.