Saturday
20 December 2025
18.8 C
Kerala
HomeKeralaപങ്കാളികളെ പരസ്പരം കൈമാറൽ: ഒരാള്‍ കൂടി പിടിയില്‍, ഒരാൾ വിദേശത്തേക്ക് കടന്നു, ഉന്നതരും കുടുങ്ങും

പങ്കാളികളെ പരസ്പരം കൈമാറൽ: ഒരാള്‍ കൂടി പിടിയില്‍, ഒരാൾ വിദേശത്തേക്ക് കടന്നു, ഉന്നതരും കുടുങ്ങും

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. വിദേശത്തേക്ക് കടന്ന കൊല്ലം സ്വദേശിയെ തിരികെ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടിയാണ് പിടിയിലാവാനുള്ളത്. പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്..

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

RELATED ARTICLES

Most Popular

Recent Comments