മഹാരാഷ്ട്രയില്‍ 207 പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1216 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുംബൈയില്‍ മാത്രം 40 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഗ്ലി, പൂനെ, പിംപ്രി ചിന്‍ച്വാഡ്, നഗ്പുര്‍, താനെ എന്നിവിടങ്ങളിലാണ് ഇന്ന് കേസുകള്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിച്ച 454 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രലായം അറിയിച്ചു.
അതേസമയം തമിഴ്‌നാട്ടില്‍ നിലവിലുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 51,335 ആണ്. സംസ്ഥാനത്ത് ഇന്ന് 12,895 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ അടച്ചിടല്‍ ഫലപ്രദമായി.
അതിനിടെ ഒമിക്രോണ്‍ വ്യാപനത്തില്‍ ജില്ലാ തലത്തില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൊവിഡ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു.