Tuesday
23 December 2025
22.8 C
Kerala
HomeEntertainmentഗായികയും സം​ഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകളുമായ ഖദീജ വിവാഹിതയാകുന്നു

ഗായികയും സം​ഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകളുമായ ഖദീജ വിവാഹിതയാകുന്നു

സം​ഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയാകുന്നു.സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി ഉടനെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകൾ .

ഖദീജയുടെ ജന്മദിനമായ ഡിസംബര്‍ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയ ചടങ്ങുകള്‍ നടന്നത്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളില്‍ ഖദീജ ഗാനം ആലപിച്ചു.

അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജക്ക് ലഭിച്ചിരുന്നു.’ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

RELATED ARTICLES

Most Popular

Recent Comments