Wednesday
17 December 2025
30.8 C
Kerala
HomeIndiaതമിഴ്‌നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടം. ചെന്നൈയിലും സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴക്കെടുതിയില്‍പ്പെട്ട മൂന്നുപേർ മരിച്ചു. നാല് ജില്ലകളിൽ സർക്കാർ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയിൽപ്പെട്ട് വൈദ്യുതാഘാതമേറ്റാണ് മൂന്നുപേർ മരിച്ചതെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. നാലു ജില്ലകളിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
അതിശക്തമായ മഴയില്‍ മിക്ക ജില്ലകളിലും വെളളക്കെട്ട് രൂപപ്പെട്ടു. വെളളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപൂര്‍ എന്നീ പ്രദേശങ്ങളിലും മഴ ശക്തമാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

Most Popular

Recent Comments