രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം 781 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളുള്ളത്. 238 കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം കൂടുതല്‍ കേസുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.