Saturday
20 December 2025
29.8 C
Kerala
HomeKeralaമകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരത്ത്

മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലിൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലിൻ ആയുധവുമായി വരികയായിരുന്നു. മുറി തുറക്കാഞ്ഞതോടെ വാതിൽ തല്ലി തകർത്ത് അകത്ത് കയറി യുവാവിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലു തന്നെ സംഭവം അറിയിച്ചു.
യുവാവിനെ കുത്തിയതായും ആശുപത്രയില്‍ എത്തിക്കണമെന്നും ലാലിന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments