Monday
12 January 2026
20.8 C
Kerala
HomeKeralaഷാന്‍ വധക്കേസില്‍ രണ്ട് ആര്‍എസ്എസുകാർ കസ്റ്റഡിയില്‍

ഷാന്‍ വധക്കേസില്‍ രണ്ട് ആര്‍എസ്എസുകാർ കസ്റ്റഡിയില്‍

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസുകാർ കസ്റ്റഡിയില്‍. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകസംഘത്തിന് റെന്റ് എ കാര്‍ വാഹനം സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പൊലീസ് പറയുന്നത്. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞായിരുന്നു വാഹനം സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

RELATED ARTICLES

Most Popular

Recent Comments