മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച ചെറുപുഴ പഞ്ചായത്തിൽ

0
70

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നാളെ വെള്ളിയാഴ്ച്ച ചെറുപുഴ പഞ്ചായത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 2.30ന് കോഴിച്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും 3.30ന് തിരുമേനിയില്‍ ജില്ലയിലെ 107 പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെെന്‍ പഠനത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലുമാണ് മന്ത്രി പങ്കെടുക്കുന്നത്.

പരിപാടികളില്‍ പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുക്കും.