മുഖത്ത് ചുളിവുണ്ടോ, കൂടുതൽ തിളക്കം വേണോ…? കർമൂസ നല്ലതാണ്

0
81

 

കർമൂസിനെ അങ്ങനെ നിസാരമായി കാണേണ്ട. പപ്പായ എന്നാണ് കർമൂസ പൊതുവെ അറിയപ്പെടുന്നത്. ആരോഗ്യത്തിനും അതോടൊപ്പം സൗന്ദര്യസംരക്ഷണത്തിനും കർമൂസ വളരെ നല്ലതാണ്. മുഖത്തെയും ശരീരത്തേയും ചുളിവുകളും ഇല്ലാതാക്കാൻ കർമൂസ വളരെ നല്ലതാണ്. മാത്രമല്ല, മുഖത്തെ തൊലിക്ക് നല്ല തിളക്കം കിട്ടാൻ വ്യാപകമായി ഉപയോഗിക്കുന്നതും പപ്പായ എന്ന കർമൂസ തന്നെയാണ്. ഇന്നിപ്പോൾ മിക്ക ബ്യൂട്ടി പാർലറുകളിലും മറ്റും പപ്പായ ക്രീം, പപ്പായ ഫേഷ്യൽ എന്നിവയുമുണ്ട്. പപ്പായ സോപ്പിന് നല്ല വിപണിയാണിപ്പോൾ. കനത്ത വേനൽ ചൂടിൽ മുഖ ശരീര ചർമ സംരക്ഷണത്തിന് കർമൂസ വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
പലയിടങ്ങളിലും പല പേരുകളിലാണ് കർമൂസ അറിയപ്പെടുന്നത്. കാസർകോടിന്റെ വടക്കൻ മേഖലകളിൽ ബപ്പങ്കായി എന്നാണ് പറയുന്നത്. തിരുവിതാംകൂർ ഭാഗത്ത് ഓമയ്ക്ക എന്നും പപ്പായ എന്നും പറയുന്നു. കപ്പളങ്ങ, പപ്പങ്ങ എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും ധാതുലവൻഗങ്ങൾ, ഇരുമ്പിന്റെ അംശം എന്നിവയും നന്നായി അടങ്ങിയിട്ടുണ്ട് കർമൂസിൽ. ബീറ്റാ കരോട്ടിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയതിനാല്‍ പപ്പായ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഉദര രോഗങ്ങള്‍ അകറ്റാന്‍ ഇത് ഏറ്റവും ഗുണമുളളതാണ്. രക്തത്തിലെ കൗണ്ട് വര്‍ദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മൂലക്കുരു, മലബന്ധം തുടങ്ങിയ അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിന് പപ്പായ ദിവസം കഴിക്കുന്നത് നല്ലതാണ്.