Sunday
11 January 2026
24.8 C
Kerala
HomeKeralaനെടുമ്പാശേരിയിലെത്തിയ നാല് പേർക്ക് കൊവിഡ്; സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്ക് അയച്ചു

നെടുമ്പാശേരിയിലെത്തിയ നാല് പേർക്ക് കൊവിഡ്; സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്ക് അയച്ചു

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോൺ പരിശോധനക്കായി ഇവരുടെ സ്രവങ്ങൾ അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് പരിശോധിച്ചപ്പോൾ ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാലാണ് ഇയാളുടെ സ്രവം കൂടുതൽ പരിശോധനക്കായി അയച്ചത്. തുടർന്നാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കത്തിലുള്ള ഭാര്യക്കും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ പരിശോധനക്കായി ഇവരുടെ സാമ്പിളുകളും അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments