സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

0
89

എറണാകുളത്ത്‌ മാർച്ച്‌ ഒന്നുമുതൽ നാലുവരെ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 2001 അംഗ സ്വാഗതസംഘമാണ്‌ രൂപീകരിച്ചത്‌.

സ്വാഗതസംഘ രൂപീകരണയോഗം എറണാകുളം ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തിൽ മന്ത്രി പി രാജീവ്‌ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്‌, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, സംവിധായകൻ ബി ഉണ്ണിക്കൃഷ്‌ണൻ, ഡോ. ധർമരാജ്‌ അടാട്ട്‌, നടൻ മുരളി മോഹൻ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ എന്നിവർ പങ്കെടുത്തു. 601 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെയും 14 സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

സ്വാഗതസംഘം ഭാരവാഹികൾ

എം സി ജോസഫൈൻ, എം കെ സാനു, ഡോ. എം ലീലാവതി, അഡ്വ. സി പി സുധാകരപ്രസാദ്‌ (രക്ഷാധികാരികൾ), പി രാജീവ്‌ (ചെയർമാൻ). സി എൻ മോഹനൻ (ജനറൽ സെക്രട്ടറി), എം അനിൽകുമാർ (ട്രഷറർ).

ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. ധർമരാജ് അടാട്ട്, ഡോ. ബാബു ജോസഫ്, കെ എൽ മോഹനവർമ, രാജീവ് രവി, ബി ഉണ്ണിക്കൃഷ്ണൻ, ഇന്നസെന്റ്‌, രൺജി പണിക്കർ, ആഷിഖ് അബു, മുരളി മോഹൻ, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, കെ എം സുധാകരൻ, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ്, എസ് സതീഷ്, കെ വി ഏലിയാസ്, പുഷ്പ ദാസ്, സി ഇ ഉണ്ണിക്കൃഷ്ണൻ, പി വി ശ്രീനിജിൻ എംഎൽഎ, ഡോ. പ്രിൻസി കുര്യാക്കോസ്, എം കെ ശിവരാജൻ, ആന്റണി ജോൺ എംഎൽഎ, എ ബി സാബു, അബുബക്കർ കൈതപ്പാടത്ത്, ഷെൽന നിഷാദ്, ഷെറീഫ് മരയ്ക്കാർ, പി എം ഹാരിസ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ ജി പൗലോസ്, സി കെ ജലീൽ, അഡ്വ. തോമസ്‌ എബ്രഹാം (വൈസ്‌ ചെയർമാൻമാർ).
സി എം ദിനേശ്‌മണി, എസ് ശർമ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്, കെ ജെ ജേക്കബ്, ടി കെ മോഹനൻ, എം പി പത്രോസ്, പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സി മണി, എ ജി ഉദയകുമാർ, പി എൻ സീനുലാൽ, ടി സി ഷിബു, കെ ജെ മാക്സി എംഎൽഎ, കെ എം റിയാദ്, കെ ബി വർഗീസ്, സി ബി ദേവദർശനൻ, സി എസ്‌ അമൽ, എ എ അൻഷാദ്, പി എ പീറ്റർ, എ പി പ്രിനിൽ, ഡോ. ജെ ജേക്കബ്, കെ എൻ ഗോപിനാഥ്, സി കെ പരീത്, ടി വി അനിത, ആർ അനിൽകുമാർ (സെക്രട്ടറിമാർ).