അള്‍ട്ടോയുടെ ഒമ്പതാം തലമുറയെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി

0
30

എന്‍ട്രി ലെവല്‍ കാറായ അള്‍ട്ടോയുടെ ഒമ്പതാം തലമുറയെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജപ്പാനിലെ ആഭ്യന്തര വിപണിയിലാണ് പുത്തന്‍ ആള്‍ട്ടോയുടെ അവതരണം. എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കി ആള്‍ട്ടോയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ജാപ്പനീസ്-സ്പെക്ക് മോഡല്‍ അള്‍ട്ടോ എന്നും പേരൊഴികെ, രണ്ട് കാറുകള്‍ക്കും വ്യത്യസ്ത ഡിസൈനും ഇന്റീരിയറും പവര്‍ട്രെയിനും ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 660 സിസി, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുമായാണ് എത്തുന്ന വാഹനത്തിന്റെ ഏറ്റവുംവലിയ സവിശേഷത അതിലെ സുരക്ഷാ സംവിധാനങ്ങളാണ്.