Friday
19 December 2025
29.8 C
Kerala
HomeIndiaഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതൽ ജനറൽ കോച്ചുകൾ

ഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതൽ ജനറൽ കോച്ചുകൾ

ദക്ഷിണ റെയിലേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ് . ഈ മാസം 25 മുതൽ താഴെ പറയുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ,മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. 25-11-2021 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ (പാലക്കാട്, ,തിരുവനന്തപുരം ഡിവിഷനുകളിൽ) (ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, ജനറൽ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തിൽ) 1-22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ 2-22610-കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ 3-16605- മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്-ആറ് കോച്ചുകൾ 4-16606-നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകൾ 5-16791- തിരുനൽവേലി-പാലക്കാട് ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ 6-16792-പാലക്കാട്-തിരുനൽവേലി ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ 7-16649- മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ 8-16650-നാഗർകോവിൽ-മംഗളൂരു- പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ 9-16191-താംബരം-നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ 10-16192-നാഗർകോവിൽ-താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ

RELATED ARTICLES

Most Popular

Recent Comments